കുവൈത്തിൽ ബോട്ട് മുങ്ങി അപകടം
കടൽത്തീരത്തിനടുത്ത് ബോട്ട് മുങ്ങിയതിനെ തുടർന്ന് മൂന്ന് കുവൈത്തി പൗരന്മാരെ മറൈൻ ഫയർ ഫൈറ്റർമാർ രക്ഷപ്പെടുത്തി. മുൻകരുതൽ നടപടിയായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റിപ്പോർട്ട്. മറ്റൊരു സംഭവത്തിൽ, ഹവല്ലി ഗവർണറേറ്റിലെ ഒരു റോഡിൽ കാൽനടയാത്രക്കാരനെ വാഹനമിടിച്ചു.
പരിക്കേറ്റയാളെ ചികിത്സയ്ക്കായി മുബാറക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഉൾപ്പെട്ട ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)