കുവൈറ്റിൽ കെട്ടിടത്തിന് തീപിടുത്തം: ഒരു മരണം
കുവൈറ്റിലെ ജലീബ് പ്രദേശത്തെ കെട്ടിടത്തിന് തീ പിടിച്ച് ഒരു മരണം. ഇന്നലെ അതിരാവിലെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
അർദിയ, അൽ സുമൗദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകട കാരണം അധികൃതർ അന്വേഷിച്ചു വരികയാണ്. ഏതാനും ദിവസം മുൻപ് ഹവല്ലിയിലെ ഫ്ലാറ്റിലും തീപിടിത്തം ഉണ്ടായി. ഈ അപകടത്തിൽ രണ്ടുപേർക്ക് പരക്കേറ്റിരുന്നു.
Comments (0)