ട്രാഫിക് നിയമത്തിലെ മാറ്റം; ഹിന്ദിയുൾപ്പടെ ആറ് പ്രധാന ഭാഷകളിൽ അവബോധ ക്യാമ്പയിനുമായി കുവൈത്ത്
ട്രാഫിക് നിയമത്തിലെ പുതിയ ഭേദഗതികളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം ഉറപ്പാക്കുന്നതിനായി ബഹുഭാഷാ വിവര ക്യാമ്പയിൻ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. മന്ത്രാലയം ആറ് പ്രധാന ഭാഷകളിൽ സുപ്രധാന ട്രാഫിക് നിയമ അപ്ഡേറ്റുകൾ നൽകുന്നുണ്ട്.
ഇംഗ്ലീഷ്, പേർഷ്യൻ, ഹിന്ദി, ബംഗാളി, ഉറുദു (യഥാർത്ഥത്തിൽ പാകിസ്ഥാനി എന്ന് പരാമർശിച്ചിരിക്കുന്നു), ഫിലിപ്പിനോ എന്നീ ഭാഷകളിലാണ് ക്യാമ്പയിൻ. രാജ്യത്തുടനീളമുള്ള വിവിധ സമൂഹങ്ങൾക്ക് വ്യക്തവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ വിവരങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ട്രാഫിക് നിയമങ്ങൾ, നിയമപരമായ ബാധ്യതകൾ, സമീപകാല നിയമനിർമ്മാണ മാറ്റങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ ധാരണ വർദ്ധിപ്പിക്കാൻ ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നു. നിയമപരവും ട്രാഫിക് സംബന്ധവുമായ അവബോധം വർദ്ധിപ്പിക്കുന്നതിലൂടെ, റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും കുറയ്ക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
Comments (0)