കുവൈറ്റിൽ ഡെലിവറി ബോയിക്ക് കുത്തേറ്റു
കുവൈറ്റിലെ ഫർവാനിയയിൽ ഭക്ഷണം നൽകാൻ ചെന്ന ഡെലിവറി ബോയിക്ക് കുത്തേറ്റു. നിരവധി തവണ കുത്തേറ്റ ഡെലിവറി ബോയിയെ ഗുരുതരാവസ്ഥയിൽ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷൻസ് റൂമിൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് ആശുപത്രിയിലെത്തി പരുക്കേറ്റയാളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
റസ്റ്ററന്റിൽ നിന്നുള്ള നിർദേശപ്രകാരം ഭക്ഷണം കൊണ്ടുചെന്നപ്പോൾ അത് വാങ്ങി വെച്ച് യാതൊരു കാരണവുമില്ലാതെ ഉപഭോക്താവ് തന്നെ കുത്തുകയായിരുന്നുവെന്ന് ഡെലിവറി ബോയി പൊലീസിനോട് പറഞ്ഞു. നിരവധി തവണ കുത്തി പരുക്കേൽപ്പിച്ച് റോഡിൽ തള്ളിയിട്ട ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഭക്ഷണം ഓർഡർ ചെയ്ത റസ്റ്ററന്റിൽ നിന്ന് പൊലീസ് പ്രതിയുടെ വിവരങ്ങൾ മനസ്സിലാക്കി അന്വേഷണം ആരംഭിച്ചു. കൊലപാതക ശ്രമം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)