eid al adha holiday; കുവൈറ്റിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു

eid al adha holiday ;കുവൈത്ത് സിറ്റി, കുവൈത്തിൽ ഇത്താlവണത്തെ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രി സഭാ യോഗത്തിലാണ് അവധി പ്രഖ്യാപിച്ചത്.

ഇത് പ്രകാരം സർക്കാർ, പൊതു മേഖല സ്ഥാപനങ്ങൾക്ക് ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ പൊതു അവധിയും ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനവും ആയിരിക്കും. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കും.അതായത് വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി ഉൾപ്പെടെ ആകെ 5 ദിവസം മാത്രമാണ് ഇത്തവണ അവധി ലഭിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version