Expat arrest; കുവൈത്തിൽ അധ്യാപകനെ മർദിച്ച രക്ഷിതാവിന് സംഭവിച്ചത്…
Expat arrest; മകന്റെ ഹൈസ്കൂളിൽ അധ്യാപകനെ മർദിച്ചയാൾക്ക് കോടതി രണ്ടുവർഷം കഠിന തടവുശിക്ഷ വിധിച്ചു. ബോയ്സ് ഹൈസ്കൂളിലെ ഒന്നിലധികം അധ്യാപകരെ പ്രതി മർദിച്ചെങ്കിലും ഒരു അധ്യാപകൻ നിയമനടപടികളിൽ ഉറച്ചുനിൽക്കുകയും മറ്റുള്ളവർ പ്രതിക്ക് മാപ്പുനൽകുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആക്രമണങ്ങളുടെ ഗൗരവം സംബന്ധിച്ച സുപ്രധാന സന്ദേശമാണ് കോടതി വിധി. സ്കൂളുകളിലും ആശുപത്രികളിലും ജീവനക്കാർക്കെതിരെ അതിക്രമങ്ങൾ ആവർത്തിച്ച പശ്ചാത്തലത്തിൽ അധികൃതർ നിയമം ശക്തമാക്കുകയും നടപടിക്രമങ്ങൾ കർക്കശമാക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)