പാരിസ്: ഫ്രാൻസിലെ യൂണിവേഴ്സിറ്റികളിലും അക്കാദമിക് സ്ഥാപനങ്ങളിലുമുള്ള വിവിധ പരിപാടികളിൽ കുവൈത്ത് വിദ്യാർത്ഥികൾ പങ്കാളിയാകുന്നു. അതോടൊപ്പം, ഗുസ്താവ് റൂസ്സി ഇൻസ്റ്റിറ്റ്യൂട്ടിന്ടേതുപോലുള്ള ഫ്രഞ്ച് മെഡിക്കൽ സ്ഥാപനങ്ങൾ കുവൈത്ത് ആരോഗ്യ മേഖലയെ സാങ്കേതിക ഉപദേശങ്ങളുടെയും പ്രത്യേക പദ്ധതികളുടെയും സഹായത്തോടെ ശക്തിപ്പെടുത്തുകയാണ്.കുവൈത്തും ഫ്രാൻസും തമ്മിലുള്ള ബന്ധം ദീർഘകാല സുഹൃദ്ബന്ധത്തിന്റെയും ശക്തമായ പങ്കാളിത്തത്തിന്റെയും ഉദാഹരണമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ സഹകരണം പ്രദേശത്തെയും ലോകത്തെയും സ്ഥിരതയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമാണെന്നുള്ളതാണ് ഇരുരാജ്യങ്ങളുടെയും നിലപാട്.