ജിസിസി രാജ്യങ്ങളില്‍ വൻ ജനസംഖ്യാ വര്‍ധന

കുവൈത്ത്: ജിസിസി (GCC) രാജ്യങ്ങളിലെ ജനസംഖ്യ ഈ വര്‍ഷം അവസാനം വരെ 61.2 മില്യണിലേക്ക് എത്തുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ഈ കണക്കുകള്‍ പ്രകാരം, 2023നെ അപേക്ഷിച്ച് 2.1 മില്യണ്‍ പേരുടെ വര്‍ധന, അഥവാ 3.6 ശതമാനം വളര്‍ച്ച ആണ് ഇത്തവണ ഉണ്ടായത്. കോവിഡ് സമയത്ത് സംഭവിച്ച ജനസംഖ്യാ കുറവ് കഴിഞ്ഞ്, രാജ്യങ്ങള്‍ വീണ്ടും വളര്‍ച്ചയിലേക്ക് എത്തുകയാണ്.2021ന് ശേഷം മൊത്തം 7.6 മില്യണ്‍ പേര്‍ കൂടിയതും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ജിസിസി രാജ്യങ്ങളില്‍ പുരുഷന്‍മാരുടെ എണ്ണം 38.5 മില്യണാണ്, ഇത് മൊത്തം ജനസംഖ്യയുടെ 62.8% ആണ്. സ്ത്രീകള്‍ ഏകദേശം 22.7 മില്യണ്‍, അതായത് 37.2% ആണെന്നാണ് കണക്കാക്കുന്നത്. ഓരോ 100 സ്ത്രീകള്‍ക്കുമൊപ്പം 169 പുരുഷന്മാരാണ് ഉള്ളത്, ഇത് ആഗോള ശരാശരിയായ 101:100 എന്നതിനെക്കാളും കൂടുതലാണ്.ജിസിസി രാജ്യങ്ങളുടെ മൊത്തം ജനസംഖ്യ ലോകജനസംഖ്യയുടെ 0.7% മാത്രമാണെന്നും ഓമാനില്‍ ആസ്ഥാനമുള്ള ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version