ഹൃദയാഘാതം: തൃക്കരിപ്പൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
തൃക്കരിപ്പൂർ കൈക്കോട്ട്കടവ് സ്വദേശി കെ.പി. അബ്ദുൽ ഖാദർ (62) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി. ഞായറാഴ്ച ജോലി കഴിഞ്ഞ് റൂമിലെത്തിയ അബ്ദുൽ ഖാദറിന് ക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള ക്ലിനിക്കിലും, അവിടെ നിന്ന് വിദഗ്ധ ചികിത്സാവശ്യാർഥം എയർആംബുലൻസിൽ അദാൻ ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും മരിച്ചു.
കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം അംഗവും, ഖൈറാനിലെ റസ്റ്റാറന്റിൽ ജീവനക്കാരനുമായിരുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽനിന്നും എത്തിയത്. പരേതരായ ടി.അബ്ദുല്ല, കെ.പി. നഫീസ എന്നിവരുടെ മകനാണ്.
ഭാര്യ: സീനത്ത്. മക്കൾ: സാക്കിർ ഹുസൈൻ, മുഹമ്മദ് നക്കാഷ്, റിസാനത്ത്. സഹോദരങ്ങൾ: ബീഫാത്തിമ, സഫിയ, ഫൗസിയ, ആബിദ, സാബിറ, മുഹമ്മദ് അസ്ലം.
Comments (0)