കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്: ഇന്ന് രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസുകൾ ഓൺ ലൈൻ വഴി
കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് , (ചൊവ്വാഴ്ച,) രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസുകൾ ഓൺ ലൈൻ വഴി പരിമിതപ്പെടുത്തുവാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ അധ്യാപകരും അഡ്മിനിസ്ട്രെറ്റീവ് ജീവനക്കാരും ക്‌ളാസുകളിൽ ഹാജരാകണം. വിദ്യാർത്ഥികളുടെ സുരക്ഷയും അതോടൊപ്പം വിദ്യാഭ്യാസ പ്രക്രിയകൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം
Comments (0)