Kuwait expat; നാട്ടിൽ നിന്നുള്ള സാമ്പത്തികാവശ്യങ്ങൾ താങ്ങനാവുന്നില്ല; ആത്മഹത്യക്ക് ശ്രമിച്ച് കുവൈറ്റ് പ്രവാസി
Kuwait expat; ആത്മഹത്യാശ്രമത്തെ അതിജീവിച്ചതിനെത്തുടർന്ന് പ്രവാസിക്കെതിരെ അൽ വാഹ പോലീസ് അന്വേഷണം തുടങ്ങി. ഈ കേസ് കുറ്റകൃത്യമായാണ് പരിഗണിച്ചിട്ടുള്ളത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് പ്രവാസിയെ അൽ ജഹ്‌റ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
കീടനാശിനി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി. കുടുംബ തർക്കങ്ങളും മാതൃരാജ്യത്തുള്ള ബന്ധുക്കളിൽ നിന്നുള്ള സാമ്പത്തിക ആവശ്യങ്ങളും തന്നെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചുവെന്നാണ് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ പ്രവാസി വെളിപ്പെടുത്തിയത്.
അൽ വാഹയിലെ അദ്ദേഹത്തിൻ്റെ വസതി പരിശോധിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ കീടനാശിനി കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ അധികൃതർ അന്വേഷണം തുടരുകയാണ്.
Comments (0)