Posted By Nazia Staff Editor Posted On

Kuwait fake recruit agency;കുവൈത്തിൽ റിക്രൂറ്റിങ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ് 4 മലയാളി യുവതികൾ:ഒടുവിൽ..

Kuwait fake recruit agency;കുവൈത്ത് സിറ്റി :കുവൈത്തിൽ റിക്രൂറ്റിങ് ഏജന്റുമാരുടെ ചതിയിൽ അകപ്പെട്ട് ദുരിതത്തിൽ കഴിഞ്ഞ 4 മലയാളി യുവതികളും നാട്ടിൽ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂർ കാറ്റാടി സ്വദേശി ഇന്ദുമോൾ എന്നിവരാണ് കുവൈത്തിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.

വ്യാജ വാഗ്ദാനം നൽകി ജോലിയോ കൂലിയോ നൽകാതെ ഫ്ലാറ്റിൽ പൂട്ടിയിരിക്കുകയായിരുന്ന ഇവരെ ഒടുവിൽ നാലു മാസത്തെ ശമ്പള കുടിശിക നൽകാതെ,ഏജന്റ് രഹസ്യമായി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ശുചീകരണ ജോലി വാഗ്ദാനം ചെയ്താണ് ഏജൻറുമാർ യുവതികളെ കുവൈത്തിൽ എത്തിച്ചത്. എന്നാൽ നാട്ടിൽ നിന്ന് വാഗ്ദാനം ചെയ്ത ജോലി ആയിരുന്നില്ല ഇവർക്ക് കുവൈത്തിൽ എത്തിയപ്പോൾ നൽകിയത്.ഇതേ തുടർന്ന് പരാതി പറഞ്ഞപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാൻ 2 ലക്ഷം രൂപ നൽകണമെന്ന് ഏജന്റ് ആവശ്യപ്പെടുകയും സ്വന്തം തീരുമാനമനുസരിച്ചാണു പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതിവാങ്ങുകയും ചെയ്തു .ഇതിനു ശേഷമാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്. റിക്രൂറ്റിംഗ് ഏജന്റിന്റെ മർദനത്തെ തുടർന്ന് ഇവരിൽ ദീപ എന്ന യുവതി അവശനിലയിലാണ്. ശാരീരിക മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്റുമാർക്കും ഇടനിലക്കാർക്കുമെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും നോർക്കയ്ക്കും പരാതി നൽകുമെന്ന് ദീപയും ഇന്ദുമോളും പറഞ്ഞു. ദീപയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും നിയമപരമായ പിന്തുണ നൽകുമെന്നും ശമ്പള കുടിശിക വീണ്ടെടുക്കാൻ ഇന്ത്യൻ എംബസി മുഖേന ശ്രമിക്കുമെന്നും നോർക്ക റൂട്‌സ് സിഇഒ അജിത് കൊളശ്ശേരി അബുദാബി യിൽ പറഞ്ഞു. ദീപയുടെ രേഖാമൂലമുള്ള
പരാതി ലഭിച്ചാലുടൻ സംസ്ഥാന സർക്കാർ മുഖേന കുവൈത്തിലെ ഇന്ത്യൻ എംബസിയെ അറിയിച്ച് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version