Posted By Ansa Staff Editor Posted On

Kuwait law; വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്; ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ട്ടാ​ളി​ക​ൾ​ക്കും ശിക്ഷ വിധിച്ച് കോടതി

കു​വൈ​ത്തി​ൽ വ്യാ​ജ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഉ​ണ്ടാ​ക്കി​യ കേ​സി​ൽ ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ കു​വൈ​ത്ത് പൗ​ര​നും നാ​ല് കൂ​ട്ടാ​ളി​ക​ൾ​ക്കും അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച് ക്രി​മി​ന​ൽ കോ​ട​തി.

കൂ​ട്ടാ​ളി​ക​ളി​ൽ മൂ​ന്നു​പേ​ർ ബി​ദൂ​നി​ക​ളും ഒ​രാ​ൾ കു​വൈ​ത്ത് പൗ​ര​നു​മാ​ണ്. ഗ​താ​ഗ​ത വ​കു​പ്പി​ന്റെ ക​മ്പ്യൂ​ട്ട​ർ സി​സ്റ്റ​ത്തി​​ലു​ള്ള അം​ഗീ​കൃ​ത വാ​ഹ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്.

54 ലൈ​സ​ൻ​സു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ചു​ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി. ഒ​ന്നാം പ്ര​തി​യെ സ​ഹാ​യി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് മ​റ്റു​ള്ള​വ​രു​ടെ മേ​ൽ ചു​മ​ത്തി​യ​ത്. അ​ന​ധി​കൃ​ത വ​രു​മാ​നം പ​ങ്കി​ട്ടെ​ടു​ത്തു. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് ഒ​ന്നാം പ്ര​തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version