Kuwait law; തൊഴിലാളികൾക്ക് പുതിയ നിബന്ധനകളുമായി കുവൈറ്റ്: വിശദാംശങ്ങൾ ചുവടെ
ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ബോദ്ധ്യപ്പെടുത്തുന്നതിനുള്ള പുതിയ ഓൺലൈൻ ബോധവൽക്കരണ ക്യാമ്പയിനുമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഒഫ് മാൻപവർ (പിഎഎം) . പ്രധാനമായും തൊഴിൽമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകളും നടപടിക്രമങ്ങളുമാണ് ഈ ക്യാമ്പയിനിലൂടെ നിർദേശിച്ചത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
കുവൈറ്റിലെത്തി ആറ് മാസത്തിനുള്ളിൽ സ്‌പോൺസർ മാറിയാൽ പിഎഎംയിൽ അറിയിക്കണം. അല്ലാത്തപക്ഷം നിലവിലുള്ള തൊഴിൽ കരാർ അസാധുവാക്കും. മറ്റൊരു സ്‌പോൺസറിലേക്ക് മാറുന്ന പ്രക്രിയയ്‌ക്ക് (ട്രാൻസ്‌ഫർ) തൊഴിലാളി, പുതിയ സ്‌പോൺസർ, റിക്രൂട്ട്‌മെന്റ് ഓഫീസ് എന്നിവരോടൊപ്പം പിഎഎമ്മിന്റെ ഡിപ്പാർട്ട്‌മെന്റ് ഫോർ ഓർഗനൈസിംഗ് ആന്റ് റിക്രൂട്ടിംഗ് ഡൊമസ്റ്റിക് വർക്കേഴ്‌സ് വകുപ്പിൽ നിന്നും അനുമതിയും പുതിയ കരാറും കരസ്ഥമാക്കണം.
തൊഴിലാളി ആറ് മാസത്തിനുള്ളിൽ ജോലി നിർത്താൻ തീരുമാനിച്ചാലും പിഎഎമ്മിൽ ബന്ധപ്പെടണമെന്നുള്ള നിർദേശങ്ങളാണ് തൊഴിലാളികൾക്ക് നൽകുന്നത്. ഈ വർഷം ആദ്യം, കുവൈറ്റ് തൊഴിലാളികൾക്കായി ഒരു ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരുന്നു. വിസ 20 (ഗാർഹിക മേഖല)യിൽ നിന്ന് വിസ 18 (സ്വകാര്യ മേഖല)യിലേക്ക് മാറ്റാൻ ജൂലായ് 14 മുതൽ സെപ്‌തംബർ 12 വരെയായിരുന്നു കാലാവധി. തൽഫലമായി, 55,000 ഗാർഹിക തൊഴിലാളികൾ സ്വാകാര്യ മേഖലയിൽ ചേർന്നു.
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് പത്രം ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.കുവൈറ്റ് ലേബർ മാർക്കറ്റിൽ തൊഴിലാളികളുടെ ക്ഷാമം കുറയ്‌ക്കുന്നതിന് ഈ കൈമാറ്റം വലിയ തോതിൽ സഹായിച്ചുവെന്നാണ് വൃത്തങ്ങൾ അറിയിച്ചത്. 4.9 ദശലക്ഷം ആളുകളുള്ള രാജ്യത്ത് കൂടുതലും വിദേശികളാണ്. ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ, അടുത്തിടെ ഗാർഹിക ജോലിക്കാർക്ക് വലിയ കുറവാണ് അനുഭവപ്പെട്ടത്. തുടർന്ന് ജൂണിൽ, ഫിലിപ്പീൻസുകാർക്കുള്ള വിസ നിരോധനം കുവൈറ്റ് നീക്കി.
Comments (0)