Kuwait police; കുവൈറ്റിൽ ആടുമേയ്ക്കൽ മറയാക്കി ഡീസൽ മോഷണം;3 പേർ പിടിയിൽ

Kuwait police:കുവൈത്ത് സിറ്റി : കുവൈത്തിൽ എണ്ണ കമ്പനിയിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വില്പന നടത്തുന്ന 2 ഇന്ത്യക്കാരും ഒരു സ്വദേശിയും പിടിയിൽ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

വഫ്രയിലെ ട്രക്ക് ഡ്രൈവർമാർക്കാണ് ഇവർ മോഷ്ടിച്ച ഡീസൽ വില്പന നടത്തിയിരുന്നത്. എണ്ണ കമ്പനിയിൽ ജോലിചെയ്യുന്ന ഒരു ജീവനക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. ആടുമേയ്ക്കൽ മറയാക്കി രണ്ട് ഇന്ത്യക്കാരുടെ സഹായത്തിലാണ് ഇവർ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത് . മോഷ്ടിച്ച ഡീസൽ പ്രത്യേക വാട്ടർ ടാങ്കുകളിൽ സൂക്ഷിച്ചാ യിരുന്നു വില്പന.ഓരോ ഇടപാടിലും 200 ദിനാർ വീതം തൊഴിലാളികൾക്ക് നൽകി ബാക്കിയുള്ള തുക വീതം വെച്ചാണ് കച്ചവടം നടത്തിയത് എന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version