Posted By Nazia Staff Editor Posted On

kuwait police: കുവൈറ്റിൽ ബാലികക്കെതിരെ ക്രൂരമായ ലൈംഗിക അതിക്രമം; പിതാവടക്കം മൂന്നുപേർ പിടിയിൽ

Kuwait police;കുവൈത്ത് സിറ്റി: രാജ്യത്തിന്റെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം ചേർത്ത് കുവൈത്തിൽ പ്രായപൂർത്തിയാകാത്ത ബാലികക്കെതിരെ ക്രൂരമായ ലൈംഗിക പീഡനം .കുട്ടിക്ക് എല്ലാ നിലക്കും സംരക്ഷണ കവചമാകേണ്ട പിതാവടക്കം മൂന്നു സ്വദേശികൾ ചേർന്നാണ് കുവൈത്തി സമൂഹത്തിന് അപമാനമുണ്ടാക്കുന്ന ഈ ക്രൂര കൃത്യം നടത്തിയത് .

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ലൈംഗികാതിക്രമ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത് .കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മാതാവടക്കം കുടുംബം നൽകിയ പരാതിയെ തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നുപേരെയും ജനറൽ പ്രോസിക്യൂഷന് മുമ്പിൽ ഹാജരാക്കി . കൂടുതൽ തെളിവെടുപ്പിനായി പ്രതികളെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version