കുവൈത്ത് സാമ്പത്തിക വിപണിയെ കൂടുതൽ ആകർഷകവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി വിപണി വികസന പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ രണ്ടാം ഭാഗം (MD 3.2) ആരംഭിച്ചു. നിക്ഷേപകരുടെ ആഗ്രഹങ്ങള്‍ക്കും ആഗോള മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചുള്ള വിപണി ഒരുക്കുകയാണ് ലക്ഷ്യം. ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് അതോറിറ്റിയുടെ നേതൃത്വത്തില്‍, കുവൈത്ത് കേന്ദ്രബാങ്ക്, വിവിധ ബാങ്കുകള്‍, നിക്ഷേപ സ്ഥാപനങ്ങള്‍, ബ്രോകറേജ് കമ്പനികള്‍, ബൗര്‍സ കുവൈത്ത്, കുവൈത്ത് ക്ലിയറിംഗ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഈ ഘട്ടത്തില്‍ വിപണിയുടെ പ്രവർത്തന രീതിയും നിയമ വ്യവസ്ഥകളും ശക്തിപ്പെടുത്തുന്നതോടൊപ്പം, പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. ക്ലിയറിംഗ്, സെറ്റിൽമെന്റ് തുടങ്ങിയ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാൻ “സെന്‍ട്രല്‍ കൗണ്ടര്‍ പാര്‍ട്ടി (CCP)” എന്ന സംവിധാനം കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ നിക്ഷേപകരെ സംരക്ഷിക്കുകയും വിപണിയിലെ വിശ്വാസ്യത വർധിപ്പിക്കുകയും ചെയ്യും.