Posted By Nazia Staff Editor Posted On

kuwait traffic rules;നിയമം പാലിച്ചില്ലേൽ പിഴയോട് പിഴ;അറിയാം കുവൈറ്റിലെ പുതിയ ട്രാഫിക് നിയമം

Kuwait traffic rules;കുവൈത്ത് സിറ്റി: ഡ്രൈവറും ഒപ്പമിരുന്നയാളും സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ നിയമലംഘനം വാഹന ഉടമയ്ക്കെതിരെ ചുമത്തപ്പെടുമെന്ന് സ്ഥിരീകരിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് അസിസ്റ്റൻ്റ് ഡയറക്ടർ ലെഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ. അതുകൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് വാഹന ഉടമകൾ ഉറപ്പാക്കണം.

സീറ്റ് ബെൽറ്റ് ലംഘനത്തിനും ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നതിനുമായി നിയുക്ത ക്യാമറകളിൽ 18,778 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കഴിഞ്ഞ ഡിസംബറിലെ 15 ദിവസത്തിനുള്ളിൽ ഫോൺ ഉപയോഗിച്ചതിൻ്റെ 4,944 ലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വാഹനങ്ങൾ, റോഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിൽ സ്വാഭാവിക വർദ്ധനവുണ്ടായിട്ടും 2024-ൽ റോഡപകട മരണങ്ങൾ കുറഞ്ഞു, 284 കേസുകളിലെത്തി. 2023-ൽ എണ്ണം 296 ആയിരുന്നും അതായത് 12 കേസുകളുടെ കുറവ് രേഖപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version