kuwait police;പ്രവാസിയായ ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്
Kuwait police;കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് അല്‍ വഹാ പൊലിസ്. മരണകാരണം നിര്‍ണ്ണയിക്കുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. 43 വയസ്സുള്ള ഒരു കുവൈത്തി പൗരന്‍ പൊലിസ് സ്റ്റേഷനില്‍ എത്തി അല്‍ ജഹ്‌റ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
അമ്പതുകള്‍ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളിയെ ആന്തരിക പരിക്കുകളോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, മരിച്ചയാളുടെ സിവില്‍ ഐഡി, റിപ്പോര്‍ട്ടിംഗ് കാര്‍ഡ് എന്നിവ കേസ് ഫയലില്‍ ഉള്‍പ്പെടുന്നു. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ അന്വേഷണം നടക്കും.
Police investigate death of expatriate domestic worker
Comments (0)