കുവൈത്തിൽ ഇ​ന്ന് മ​ഴ​ക്ക് സാ​ധ്യ​ത

അ​​ടി​​മു​​ടി പൊ​​ള്ളി​ച്ച ചൂ​ടു​കാ​ല​ത്തി​ന് വി​രാ​മ​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കു​വൈ​ത്ത് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ൻ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ട​ക്കി​ടെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8

വെ​ള്ളി​യാ​ഴ്ച ചി​ത​റി​യ മേ​ഘ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നും നേ​രി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​താ​യും കു​വൈ​ത്ത് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​റാ​വി​യും പ​റ​ഞ്ഞു. പ്ര​തീ​ക്ഷി​ക്കു​ന്ന പ​ര​മാ​വ​ധി താ​പ​നി​ല 39 മു​ത​ൽ 42 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ്. ശ​നി​യാ​ഴ്ച​ത്തെ കാ​ലാ​വ​സ്ഥ പ​ര​മാ​വ​ധി താ​പ​നി​ല 40 മു​ത​ൽ 43 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കാം. രാ​ത്രി താ​പനി​ല​യി​ൽ കു​റ​വു​ണ്ടാ​കും.

കു​റ​ഞ്ഞ താ​പ​നി​ല 27 മു​ത​ൽ 30 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ പ്ര​തീ​ക്ഷി​ക്കു​ന്നു. മ​ഴ എ​ത്തു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. നി​ല​വി​ൽ വേ​ന​ല്‍ കാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. ക​ന​ത്ത ചൂ​ടി​ന് കു​റ​വു​ണ്ടെ​ങ്കി​ലും രാ​ജ്യ​ത്ത് നി​ല​വി​ൽ ശ​രാ​ശ​രി 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് താ​പ​നി​ല.

ഈ ​ആ​ഴ്ച​യോ​ടെ ചൂ​ടു​ള്ള കാ​ലാ​വ​സ്ഥ​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഘ​​ട്ടം ​ഘ​​ട്ട​​മാ​​യാ​​യി​​രി​​ക്കും താ​​പ​​നി​​ല​​യി​​ല്‍ മാ​​റ്റ​​മു​​ണ്ടാ​​വു​​ക. ഒ​ക്​​ടോ​ബ​ർ പ​കു​തി​യോ​ടെ ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കും. ന​വം​ബ​ർ പ​കു​തി വ​രെ രാ​ജ്യ​ത്ത് മി​ത ശീ​തോ​ഷ്​​ണ കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും.

ന​വം​ബ​ർ പ​കു​തി​യോ​ടെ ആ​ളു​ക​ൾ ത​ണു​പ്പ്​ പ്ര​തി​രോ​ധ വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ചു​തു​ട​ങ്ങും. ഡി​സം​ബ​റി​ൽ ക​ടു​ത്ത ത​ണു​പ്പി​ലേ​ക്ക് രാ​ജ്യം പ്ര​വേ​ശി​ക്കും. ഇ​ട​ക്കി​ടെ​യു​ള്ള മ​ഴ​യും, കാ​റ്റും ത​ണു​പ്പി​ന്റെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കും. പ​ക​ലി​ന്റെ ദൈ​ർ​ഘ്യ​വും കു​റ​യു​ക​യും രാ​ത്രി നീ​ളം കൂ​ടു​ക​യും ​ചെ​യ്യും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version