Posted By Nazia Staff Editor Posted On

sahel app in kuwait; എക്സിറ്റ് പെർമിറ്റ് പുതുക്കാം!! സഹേൽ ആപ്പിൽ ഇതാ പുതിയ സേവനം

Sahel app in kuwait;കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രവാസികളായ സർക്കാർ ജീവനക്കാർക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ എക്‌സിറ്റ് പെർമിറ്റ്‌ ഇനി മുതൽ സാഹൽ ആപ്പ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൊണ്ടാണ് സിവിൽ സർവീസ് കമ്മീഷൻ സാഹൽ ആപ്ലിക്കേഷൻ വഴി പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചിരിക്കുന്നത്.

ഇത് പ്രകാരം “കുവൈത്തി ഇതര സർക്കാർ ജീവനക്കാർക്ക് നാട്ടിലേക്ക് പോകുന്നതിനു ഉൾപ്പെടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള എക്‌സിറ്റ് പെർമിറ്റ്‌ ലഭിക്കുന്നതിനു സാഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം.അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അംഗീകാരം ലഭിച്ച ശേഷം എക്‌സിറ്റ് പെർമിറ്റ്‌ സാഹൽ ആപ്പ് വഴി ലഭ്യമാകും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version