കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്; രജിസ്ട്രേഷന് ചെയ്യേണ്ടത് എന്തെല്ലാം?
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രിൽ നാലിന് രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരുമണി വരെ അബ്ബാസി ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ക്യാമ്പ്.
കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെയുള്ള ക്യാമ്പിൽ ജനറൽ മെഡിസിൻ, ഓേങ്കാളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ നേതൃത്വം നൽകും. നേത്ര പരിശോധന, കാഴ്ചശക്തി നിർണയം, ഈ.സി.ജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരിക്കും.വിവരങ്ങൾക്കും രജിസ്ട്രേഷനും എൻ.കെ.റോയ് (66396204), മാത്യു യോഹന്നാൻ (66251470), എബി സാമുവേൽ (65873642).
Comments (0)