കുവൈത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വാഹന പാർക്കിങ്ങിന് സമയപരിധി
ആരോഗ്യ കേന്ദ്രങ്ങളുടെ പാർക്കിങ് ഏരിയകളിൽ വാഹനം നിർത്തിയിടുന്നതിന് നിയന്ത്രണം. ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പാർക്കിങ്ങിന് ആരോഗ്യ മന്ത്രാലയം 48 മണിക്കൂർ പരിധി നിശ്ചയിച്ചു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
യാതൊരു സാഹചര്യത്തിലും ഇവിടങ്ങളിൽ തുടർച്ചയായി 48 മണിക്കൂറിലധികം വാഹനം നിർത്തിയിടാൻ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലേക്കും പുറത്തേക്കും വാഹനങ്ങളുടെ സുഗമമായ വരവു പോക്ക് ഉറപ്പാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനെറയും ഭാഗമായാണ് നടപടി.
ഇതുവഴി രോഗികൾക്കും സന്ദർശകർക്കും ആരോഗ്യ പ്രവർത്തകർക്കും പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാനുമാകും. ദീർഘനേരം പാർക്കിങ് ആവശ്യമുള്ള സന്ദർശകർക്കും രോഗികൾക്കും മറ്റ് പാർക്കിങ് ക്രമീകരണങ്ങള്‍ ചെയ്യാൻ മന്ത്രാലയം അധികൃതരോട് നിർദേശിച്ചു.
Comments (0)