എയർ കാർഗോ വഴി ലഹരി കടത്ത്; പിടികൂടിയത് മയക്കുമരുന്ന് വൻ മയക്കുമരുന്ന് ശേഖരം
രാജ്യത്ത് വീണ്ടും ലഹരിമരുന്ന് പിടികൂടി. എയർ കാർഗോ വഴി യൂറോപ്യൻ രാജ്യത്തുനിന്ന് എത്തിയ പാഴ്സലിൽനിന്നാണ് വൻ തോതിൽ ലഹരി പിടികൂടിയത്. 26 കിലോയിലധികം മയക്കുമരുന്ന് വസ്തുക്കൾ പിടിച്ചെടുത്തതായി കുവൈത്ത് കസ്റ്റംസ് വ്യക്തമാക്കി. എയർ ഫ്രൈറ്റ് കസ്റ്റംസ് അഡ്മിനിസ്ട്രേഷനിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് പിടികൂടിയത്.
പതിവ് പരിശോധനകളിൽ സംശയാസ്പദമായ പൊതികൾ ശ്രദ്ധയിൽപെട്ട അധികൃതർ കൂടുതൽ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ഒളിപ്പിച്ച നിലയിൽ ലഹരി കണ്ടെത്തി. 12 കിലോ മരിജുവാന, 11.25 കിലോ ഹഷീഷ്, മൂന്ന് കിലോ കൊക്കെയ്ൻ എന്നിവ കണ്ടെത്തി. നടപടികൾക്ക് ശേഷം കേസ് പ്രത്യേക അധികാരികൾക്ക് റഫർ ചെയ്തു.
Comments (0)