Wayanad landslide;”ദുരന്തഭൂമിയിൽ ദത്തെടുക്കാൻ ഞങ്ങൾ തയ്യാർ… വരു കുഞ്ഞേ…ഞങ്ങൾക്കൊപ്പം വളരാം”!!!ആശ്വാസത്തിന്റെ തണലൊരുക്കി കുവൈത്ത് പ്രവാസി
Wayanad landslide :കുവൈത്ത് സിറ്റി: വയനാട് ദുരന്തഭൂമിയിൽനിന്ന് ആശങ്കയുടെ വാർത്തകൾ ഉയരുമ്പോൾ ആശ്വാസത്തിന്റെ തണലൊരുക്കി കുവൈത്ത് പ്രവാസി. വയനാട് ദുരന്തത്തിൽ അനാഥയായ പെൺകുട്ടിയെ ദത്തെടുക്കാൻ സന്നദ്ധതയറിയിച്ച്
സമീർ പടന്നയും കുടുംബവുമാണ് നിയമവഴികൾ അന്വേഷിക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
സർക്കാർ നയങ്ങൾക്കനുസരിച്ച് കുട്ടിയെ ഏറ്റെടുക്കുമെന്നും സമീർ പറഞ്ഞു. കുവൈത്തിൽ പ്രവാസിയായ കാസർകോട് പടന്ന സ്വദേശിയായ സമീർ ഭാര്യ കെ.പി. സാജിതയോടും മക്കളായ റിഹാനോടും,റബീനോടും ചർച്ചചെയ്താണ് ഈ തീരുമാനത്തിലെത്തിയത്. സമീറിന്റെ താൽപര്യത്തിന് എല്ലാവരും പിന്തുണയും അറിയിച്ചു.
ഇത് പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ലെന്നും നേരത്തേ ഭാര്യയുമായി വിഷയം സംസാരിച്ചതാണെന്നും സമീർ പറഞ്ഞു. അതിനിടെയാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടാകുന്നതും രക്ഷിതാക്കളും ബന്ധുക്കളും നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ വാർത്തകൾ കേൾക്കുന്നതും. ഇതോടെ തീരുമാനം പുറത്തറിയിക്കുകയായിരുന്നു.
Comments (0)