Posted By Nazia Staff Editor Posted On

Weather alert in kuwait;ചുട്ടു പൊള്ളി കുവൈറ്റ്‌;വൈദ്യുതി ഉപഭോഗം കുതിക്കുന്നു, ചാർജ് കൂട്ടാൻ ആലോചന

Weather alert in kuwait:കുവൈറ്റ് സിറ്റി: കുവൈറ്റിലെ അന്തരീക്ഷ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്തെ വൈദ്യുതി ലോഡ് സൂചിക വീണ്ടും നിര്‍ണായക ഓറഞ്ച് സോണിലേക്ക് എത്തിയതായി അധികൃതര്‍ അറിയിച്ചു. 16,681 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

കടുത്ത ചൂട് വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ വര്‍ധനവിന് കാരണമായതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം റെക്കോഡ് നിരക്കിലെത്തുന്നത്. ഈ സാഹചര്യത്തില്‍ എല്ലാ പാര്‍പ്പിട മേഖലകളിലും ഊര്‍ജ്ജ സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തണമെന്ന് കുവൈറ്റിലെ വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജം മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ ഊര്‍ജത്തിന്റെ 70 ശതമാനവും എയര്‍ കണ്ടീഷനിങ് സംവിധാനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂളിങ് സംവിധാനങ്ങള്‍ വഴിയുള്ള അമിത വൈദ്യുതി ഉപഭോഗം തടയാന്‍ 18 ഡിഗ്രി സെല്‍ഷ്യസിനു പകരം 23 ഡിഗ്രി സെല്‍ഷ്യസിലേക്ക് തണുപ്പിക്കല്‍ ഉപകരണങ്ങള്‍ സജ്ജീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ വേനല്‍ക്കാലത്ത് രാജ്യത്തെ വൈദ്യുതി ലോഡ് സൂചിക രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ലോഡ് ജൂലൈ 13 നായിരുന്നു. 17,360 മെഗാവാട്ട് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്. വീണ്ടും ആ നിലയിലേക്ക് വൈദ്യുതി ഉപയോഗം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള ആഹ്വാനവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, വരും ദിവസങ്ങളിലും ശക്തമായ ചൂടുള്ള കാലാവസ്ഥയാണ് കുവൈറ്റിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. രാത്രിയും പകലും താപനില വളരെ ഉയര്‍ന്നതായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനമര്‍ദ്ദം ശക്തമാവുന്നതാണ് രാജ്യത്തെ ചൂട് വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണം. ഇത് വളരെ ചൂടുള്ളതും താരതമ്യേന ഈര്‍പ്പമുള്ളതുമായ വായുപിണ്ഡം കൊണ്ടുവരുന്നു. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് തീരപ്രദേശങ്ങളില്‍ അന്തരീക്ഷ താപനില വലിയ തോതില്‍ ഉയര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version