Posted By Ansa Staff Editor Posted On

Kuwait biometric; പ്രവാസികളുടെ ശ്രദ്ധക്ക്: ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് എ​ട്ടു കേ​ന്ദ്ര​ങ്ങ​ൾ

Kuwait biometric; ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​പ്പോ​ൾ നി​ര​വ​ധി​പേ​ർ ഇ​നി​യും ബാ​ക്കി. പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കാ​യി എ​ട്ടു കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​വി​ടെ എ​ത്തി എ​ളു​പ്പ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാം. ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ഇ​ത്ത​ര​ക്കാ​ർ​ക്ക് ചി​ല ഇ​ട​പാ​ടു​ക​ളി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​കും. ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കാ​യി ക്രി​മി​ന​ൽ എ​വി​ഡ​ൻ​സ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് എ​ട്ട് കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്.

പ്ര​തി​ദി​നം 10,000 അ​പ്പോ​യി​ന്റ്മെ​ന്റ്റു​ക​ൾ വ​രെ ഇ​വ​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യും. മൂ​ന്ന് മി​നി​റ്റി​ൽ താ​ഴെ സ​മ​യ​മെ​ടു​ത്ത് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​കും. സ​ഹ​ൽ,മെ​റ്റ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി മു​ൻ​കൂ​ർ അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ത്താ​ണ് കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തേ​ണ്ട​ത്. അ​തേ​സ​മ​യം, ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്ക് രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും പു​റ​ത്തു​ക​ട​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. സ​ർ​ക്കാ​ർ, ബാ​ങ്കി​ങ് ഇ​ട​പാ​ടു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും. ന​ട​പ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

ഡി​സം​ബ​ർ 31ന് ​പ്ര​വാ​സി​ക​ൾ​കു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ 3.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ബ​യോ​മെ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ എ​വി​ഡ​ൻ​സി​ലെ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി വ്യ​ക്ത​മാ​ക്കി. ല​ക്ഷ്യ​മി​ട്ട 972,253 പൗ​ര​ന്മാ​രി​ൽ ഏ​ക​ദേ​ശം 956,000 പേ​ർ പ്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി. 16,000 എ​ണ്ണം അ​വ​ശേ​ഷി​ക്കു​ന്നു. പ്ര​വാ​സി​ക​ളി​ൽ 2,685,000 ൽ 2,504,000 ​പേ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി. 181,718 പേ​ർ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. 148,000 ബി​ദൂ​നി​ക​ളി​ൽ 66,000 പേ​ർ പ്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യി. 82,000 പേ​ർ ശേ​ഷി​ക്കു​ന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version