Kuwait police; കുവൈത്തിൽ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു: പിന്നെ സംഭവിച്ചത്…
Kuwait police; ജഹ്റയില്‍ നിയന്ത്രണം വിട്ട കാര്‍ പൊലീസ് പട്രോളിങ് വാഹനത്തിലിടിച്ചു. തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് പട്രോളിങ് വാഹനത്തിലേക്ക് സ്വകാര്യ കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
വാഹത്തിനുള്ളിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പട്രോളിങ് വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സ്വകാര്യ കാറിലെ ഡ്രൈവർക്ക് ഗുരുതരമായ പരിക്കേറ്റു.
Comments (0)