ഇന്നു മുതൽ വൈദ്യുതി തടസ്സപ്പെടാം: കാരണം ഇതാണ്
രാജ്യത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസ്സപ്പെടും. വിവിധ ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു.
അറ്റകുറ്റപ്പണി ഒരാഴ്ച നീളും. ഇതിന്റെ ഫലമായി അറ്റകുറ്റപ്പണി പ്രദേശങ്ങളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.
Comments (0)