തനിച്ച് കണ്ടെത്തിയ കുട്ടിയെ രക്ഷിതാക്കളെ ഏൽപിച്ചു
ദേശത്തുനിന്ന് തനിച്ച് കണ്ടെത്തിയ കുട്ടിയെ രക്ഷിതാക്കളെ എൽപിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ. തനിച്ചുള്ള കുട്ടിയെ കുറിച്ച് വിവിരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ വേണ്ട നടപടി സ്വീകരിക്കുകയും കുടുംബത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.വൈകാതെ സുരക്ഷ ഉദ്യോഗസ്ഥർക്ക് കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ കഴിഞ്ഞു.
ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം കുട്ടിയെ കുടുംബത്തിന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം കേസുകൾ ഉടൻ കൈകാര്യം ചെയ്യുന്നതിനുള്ള സന്നദ്ധത ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഭവങ്ങൾ ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യുന്നതിലും സഹായിക്കുന്നതിലും പൗരന്മാരുടെയും താമസക്കാരുടെയും സഹകരണത്തെയും അഭിനന്ദിച്ചു.
Comments (0)