Uae traffic alert;യാത്രാക്കരേ ശ്രദ്ധിക്കുക!!യുഎഇയിലെ പ്രധാന റോഡ് ഇന്നു മുതൽ സെപ്റ്റംബർ 1 വരെ അടച്ചിടും
Uae traffic alert:അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റ് ഇന്ന്ഓഗസ്റ്റ് 18 ഞായറാഴ്ച മുതൽ സെപ്റ്റംബർ 1 വരെ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി (AD Mobility) അറിയിച്ചു. അൽഐനിലെ ഹസ്സ ബിൻ സുൽത്താൻ സ്ട്രീറ്റിലെ എതിർവശത്തേക്ക് ഗതാഗതം തിരിച്ചുവിട്ട് പ്രധാന റോഡ് അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു.താഴെ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകൾ അടഞ്ഞുകിടക്കും , അതേസമയം പച്ച നിറത്തിലുള്ള പാതകൾ സാധാരണ പോലെ തുടരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അബുദാബിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ റോഡ് ഭാഗികമായി അടച്ചതായും അതോറിറ്റി അറിയിച്ചു.ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിലെ രണ്ട് വലത് പാതകൾ ഇന്ന് ഓഗസ്റ്റ് 17 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ആരംഭിച്ച് ഓഗസ്റ്റ് 19 തിങ്കളാഴ്ച രാവിലെ 6 മണി വരെ ഭാഗികമായാണ് അടച്ചിടുന്നത്.നാളെ ആഗസ്ത് 18 ഞായർ പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ ഒരേ റോഡിലെ രണ്ട് വലത് പാതകളും ഭാഗികമായി അടച്ചിടും.താഴെ ചുവപ്പ്, നീല നിറങ്ങളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകൾ അടഞ്ഞുകിടക്കും , അതേസമയം പച്ച നിറത്തിലുള്ള പാതകൾ സാധാരണ പോലെ തുടരും.
Comments (0)