kuwait police; കുവൈറ്റിൽ 30,000 ദിനാറുമായി പ്രവാസി നാടുവിട്ടതായി പരാതി;തട്ടിപ്പ് നടത്തിയത് ഇങ്ങനെ
Kuwait police; കുവൈത്ത് സിറ്റി: ഒരു പ്രവാസിയുടെ തട്ടിപ്പിന് ഇരയായതായി കുവൈത്തി പൗരൻ പോലീസ് സ്റ്റേഷനില്‍ പരാതി നൽകി.
ഭക്ഷ്യ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി 30,000 ദിനാർ പങ്കാളിത്തത്തിൽ നിക്ഷേപിക്കാൻ പ്രവാസി തന്നെ പ്രേരിപ്പിച്ചതായി പരാതിക്കാരൻ പറയുന്നു. മാസങ്ങൾക്കുമുമ്പ് പണം കൈമാറിയ ശേഷം, പ്രവാസി രാജ്യംവിട്ടുപോയതായാണ് പൗരന്‍റെ പരാതി. കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതൽ അന്വേഷണത്തിനായി വിഷയം ബന്ധപ്പെട്ട അതോറിറ്റികൾക്ക് റഫര്‍ ചെയ്തു.
Comments (0)